'കര്‍ഷകരുടെ പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രിയെ കാണാന്‍ പോയി. അന്ന് സംസാരം തുടങ്ങി അഞ്ചുമിനിറ്റില്‍ തന്നെ അത് വാക്കുതര്‍ക്കമായി മാറി. അദ്ദേഹം വളരെ അഹങ്കാരത്തോടെയാണ് പെരുമാറിയത്. നമ്മുടെ അഞ്ഞൂറോളം കര്‍ഷകര്‍ മരിച്ചു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ചുചോദിച്ചത് അവര്‍ തനിക്കുവേണ്ടിയാണോ മരിച്ചത് എന്നാണ്.